Tuesday 3 January 2012

കരവിരുതില്‍ വിരിഞ്ഞ വിസ്മയങ്ങള്‍ 

കൂനിയോട് ഗവ: എല്‍ പി സ്കൂള്‍ സഘടിപ്പിച്ച ഏകദിന കുരുത്തോലക്കളരിയും നാടന്‍പാട്ടു വിരുന്നും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി...





ആധുനികതയുടെ തിരക്കുപിടിച്ച ലോകത്ത് പണ്ടെങ്ങോ നമ്മള്‍ വിട്ടേച്ചു പോന്ന കുരുത്തോലയും അതുകൊണ്ടുള്ള കൌതുക വസ്തുക്കളും കുട്ടികളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയതു... കുരുത്തോല കൊണ്ടുള്ള വാച്ചും കണ്ണടയും പന്തും തത്തയും ...മണ്ണിന്റെ മണമുള്ള നാടന്‍ പാട്ടുകളും ...കഥാപ്രസംഗവും ... ഒക്കെയായി ഒരു ദിനം ...കുട്ടികളെ  ആസ്വാദനത്തിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.





















വിവിധ സ്കൂളുകളില്‍ നിന്നായി വിദ്യാര്‍ത്ഥി പ്രതിനിധികളും ക്യാമ്പില്‍  പങ്കെടുത്തു. കുരുത്തോലയുല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനു കുഞ്ഞിക്കണ്ണന്‍ മണിയൂര്‍ പരിശീലനം നല്‍കി. നാടന്‍ പാട്ടുകള്‍ പാടിയും     പാടിപ്പിച്ചും കെ.എം . സുരേഷ് മാസ്റ്റര്‍ കുട്ടികളുടെ മനസ്സു കീഴടക്കി. കൂടെ അബ്ദുറഹിമാന്‍ക്കയുടെ കഥാപ്രസംഗവും  കുട്ടികള്‍ ആസ്വദിച്ചു.

Monday 2 January 2012

ഞങ്ങളുടെ പുതുവര്‍ഷദിനാഘോഷം 



ഇന്നലെകളേക്കാള്‍ നല്ല നാളെകള്‍ പരസ്പരം ആശംസിച്ചു കൊണ്ട് ഞങ്ങള്‍ അധ്യാപകരും കുട്ടികളും പുതുവര്‍ഷം സസന്തോഷം ആഘോഷിച്ചു.



ആ അപൂര്‍വ നിമിഷങ്ങള്‍ ക്യാമറക്കണ്ണിലൂടെ....







Saturday 24 December 2011


ഏവര്‍ക്കും കൂനിയോട് ഗവ: എല്‍ പി സ്കൂളിന്റെയും സ്റ്റാഫിന്റെയും ക്രിസ്തുമസ്, നവവല്‍സരാശംസകള്‍ ........

Tuesday 20 December 2011

ഒരു കൌതുകത്തിന്.............







ഇതെന്താണെന്നറിയോ...?
മനസ്സിലായില്ല അല്ലേ..
കുട്ടിക്കാലത്ത് നിലം തൊടാതെ ഊതിയകറ്റാന്‍ മല്‍സരിച്ചിരുന്നില്ലേ...
അതെ..ആ അപ്പൂപ്പന്‍താടി തന്നെ...
ഈ കായയില്‍ ആണു അപ്പൂപ്പന്‍ താടി ജന്‍മമെടുക്കുന്നത്..
ഇതു ഉണങ്ങി പൊട്ടുമ്പോഴാണു അപ്പൂപ്പന്‍താടി പാറിപ്പറക്കാന്‍ തുടങ്ങുന്നതു...


ഈ കായയുടെ ഉള്ളൊന്നു കണ്ടോളൂ...ഇതിനകത്ത് അനേകം അപ്പൂപ്പന്‍താടികള്‍ അടങ്ങിയൊതുങ്ങി കിടക്കുന്നതു കാണാം... നിന്റെ ഉള്ളറിയാന്‍ വെണ്ടി വെട്ടിപ്പൊളിച്ചു നോക്കിയതാ...ക്ഷമിക്കണേ ആപ്പൂപ്പന്‍താടീ...




വേനലില്‍ മുറ്റത്തും തൊടിയിലും വിരുന്നെത്തുന്ന അപ്പൂപ്പന്‍ താടി എവിടെനിന്നും വരുന്നെന്നോ എങ്ങോട്ടു പോകുന്നെന്നോ ആരും അന്വേഷിക്കറില്ല...കൂനിയോട് സ്കൂളിലെ കുട്ടികളുടെ കളിക്കിടയില്‍ ശ്രദ്ധയില്‍ പെട്ട ഒരു കനി...എടുത്തു ബ്ലോഗിലിട്ടു.. ഒരു കൌതുകത്തിന്...

അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കല്ലേ..... നിര്‍ദേശങ്ങളും....