കൂനിയോട് ഗവ: എല്‍ പി സ്കൂള്‍ സഘടിപ്പിച്ച ഏകദിന കുരുത്തോലക്കളരിയും നാടന്‍പാട്ടു വിരുന്നും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി...
ആധുനികതയുടെ തിരക്കുപിടിച്ച ലോകത്ത് പണ്ടെങ്ങോ നമ്മള്‍ വിട്ടേച്ചു പോന്ന കുരുത്തോലയും അതുകൊണ്ടുള്ള കൌതുക വസ്തുക്കളും കുട്ടികളെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയതു... കുരുത്തോല കൊണ്ടുള്ള വാച്ചും കണ്ണടയും പന്തും തത്തയും ...മണ്ണിന്റെ മണമുള്ള നാടന്‍ പാട്ടുകളും ...കഥാപ്രസംഗവും ... ഒക്കെയായി ഒരു ദിനം ...കുട്ടികളെ ആസ്വാദനത്തിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.
വിവിധ സ്കൂളുകളില്‍ നിന്നായി വിദ്യാര്‍ത്ഥി പ്രതിനിധികളും ക്യാമ്പില്‍ പങ്കെടുത്തു. കുരുത്തോലയുല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനു കുഞ്ഞിക്കണ്ണന്‍ മണിയൂര്‍ പരിശീലനം നല്‍കി. നാടന്‍ പാട്ടുകള്‍ പാടിയും പാടിപ്പിച്ചും കെ.എം . സുരേഷ് മാസ്റ്റര്‍ കുട്ടികളുടെ മനസ്സു കീഴടക്കി. കൂടെ അബ്ദുറഹിമാന്‍ക്കയുടെ കഥാപ്രസംഗവും കുട്ടികള്‍ ആസ്വദിച്ചു.