Saturday, 24 December 2011


ഏവര്‍ക്കും കൂനിയോട് ഗവ: എല്‍ പി സ്കൂളിന്റെയും സ്റ്റാഫിന്റെയും ക്രിസ്തുമസ്, നവവല്‍സരാശംസകള്‍ ........

Tuesday, 20 December 2011

ഒരു കൌതുകത്തിന്.............







ഇതെന്താണെന്നറിയോ...?
മനസ്സിലായില്ല അല്ലേ..
കുട്ടിക്കാലത്ത് നിലം തൊടാതെ ഊതിയകറ്റാന്‍ മല്‍സരിച്ചിരുന്നില്ലേ...
അതെ..ആ അപ്പൂപ്പന്‍താടി തന്നെ...
ഈ കായയില്‍ ആണു അപ്പൂപ്പന്‍ താടി ജന്‍മമെടുക്കുന്നത്..
ഇതു ഉണങ്ങി പൊട്ടുമ്പോഴാണു അപ്പൂപ്പന്‍താടി പാറിപ്പറക്കാന്‍ തുടങ്ങുന്നതു...


ഈ കായയുടെ ഉള്ളൊന്നു കണ്ടോളൂ...ഇതിനകത്ത് അനേകം അപ്പൂപ്പന്‍താടികള്‍ അടങ്ങിയൊതുങ്ങി കിടക്കുന്നതു കാണാം... നിന്റെ ഉള്ളറിയാന്‍ വെണ്ടി വെട്ടിപ്പൊളിച്ചു നോക്കിയതാ...ക്ഷമിക്കണേ ആപ്പൂപ്പന്‍താടീ...




വേനലില്‍ മുറ്റത്തും തൊടിയിലും വിരുന്നെത്തുന്ന അപ്പൂപ്പന്‍ താടി എവിടെനിന്നും വരുന്നെന്നോ എങ്ങോട്ടു പോകുന്നെന്നോ ആരും അന്വേഷിക്കറില്ല...കൂനിയോട് സ്കൂളിലെ കുട്ടികളുടെ കളിക്കിടയില്‍ ശ്രദ്ധയില്‍ പെട്ട ഒരു കനി...എടുത്തു ബ്ലോഗിലിട്ടു.. ഒരു കൌതുകത്തിന്...

അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കല്ലേ..... നിര്‍ദേശങ്ങളും....